ഇടമലക്കുടിയിൽ കോവിഡ് കൊടുത്തത് ഞങ്ങളല്ല, ഇങ്ങനെ ക്രൂശിക്കുന്നത് തെറ്റാണ്-സുജിത് ഭക്തൻ


1 min read
Read later
Print
Share

സ്ഥലം എംപി വിളിച്ചപ്പോൾ പോവുക മാത്രമാണ് ചെയ്തത്. ഒരു വ്യക്തിയെ മാത്രം ചൂണ്ടിക്കാണിച്ച് ക്രൂശിക്കുന്നത് തെറ്റായ നടപടിയാണെന്നും സുജിത് പറയുന്നു.

ഇടമലക്കുടി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. 40 വയസുള്ള വീട്ടമ്മയ്ക്കും 24 കാരനുമാണ് രോഗബാധ. ഈ സാഹചര്യത്തിൽ ഇടമലക്കുടിയിലെ കോവിഡ് സാഹചര്യത്തിന് തന്റെ യാത്രയെ പഴിചാരുന്നതിൽ പ്രതികരിച്ച് വ്ളോ​ഗർ സുജിത് ഭക്തൻ.

ഇടമലക്കുടി യാത്രയിൽ താനും എംപി ഡീൻ കുര്യാക്കോസും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചിരുന്നു. പുറത്ത് നിന്ന് അനേകം ആളുകൾ അവിടെ വരുന്നുണ്ട്. പക്ഷേ തങ്ങൾ വീഡിയോ ഇട്ടതുകൊണ്ടു മാത്രമാണ് ഇപ്പോൾ തങ്ങളുടെ യാത്ര വിവാദത്തിലാകുന്നത്. അവിടെ പോയി വന്ന ആർക്കും കോവിഡ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തങ്ങളാണ് കോവിഡ് കൊടുത്തത് എന്നത് അം​ഗീകരിക്കാനാകില്ല. താൻ സ്വതന്ത്ര മാധ്യമപ്രവർത്തകനാണ്, സ്ഥലം എംപി വിളിച്ചപ്പോൾ പോവുക മാത്രമാണ് ചെയ്തത്. ഒരു വ്യക്തിയെ മാത്രം ചൂണ്ടിക്കാണിച്ച് ക്രൂശിക്കുന്നത് തെറ്റായ നടപടിയാണെന്നും സുജിത് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


Archana Gautam

കോണ്‍ഗ്രസ്സിന് വേണ്ടി കരഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച് അര്‍ച്ചന ഗൗതം

Jan 31, 2022


Krishna Kumar

1 min

പാർട്ടി വോട്ട് കിട്ടിയില്ല, കേന്ദ്രനേതാക്കളും വന്നില്ല; ബിജെപി നേതൃത്വത്തിനെതിരെ കൃഷ്ണകുമാര്‍

May 10, 2021

Most Commented