കാറിലിരുന്ന് വിഷുക്കൈനീട്ടം നല്കി വിവാദത്തില്‍പ്പെട്ട് നടനും എം.പി.യുമായ സുരേഷ് ഗോപി. കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കുകയും സ്ത്രീകള്‍ വരിവരിയായി നിന്ന് പണം വാങ്ങി നടന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ ചില വക്രബുദ്ധികളാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും അത്തരം ചൊറിയന്‍ മാക്രിപ്പറ്റങ്ങളോട് മറുപടി പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Content Highlights: Vishu Kaineetam controvensy; Suresh Gopi calls critics frogs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..