പ്രൊഫസര്‍ എം.കെ. സാനുവിന് ഡി.ലിറ്റ് നല്‍കി ആദരിച്ച് എം.ജി. സര്‍വകലാശാല. കോട്ടയം പ്രിയദര്‍ശിനി ഹില്‍സിലെ സര്‍വകലാശാലാ ആസ്ഥാനത്ത് സര്‍വകലാശാലാ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സാനുവിന് ഡി.ലിറ്റ് സമ്മാനിച്ചത്. മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സര്‍വകലാശാലാ തീരുമാനം. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു ചടങ്ങില്‍ പങ്കെടുത്തു.
പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും ഡി.ലിറ്റ് നല്‍കി. ഗുട്ടര്‍ട്ടിന്റെ നിഘണ്ടു സംബന്ധിച്ച നിര്‍ണ്ണായ വിവരങ്ങള്‍ കണക്കിലെടുത്താണ് ബഹുമതി. ഫ്രാന്‍സില്‍ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡിഡിയ സല്‍ റൂസലല്‍, പ്രൊഫ. യവ്‌സ് ഗ്രോഹെന്‍സ് എന്നിവര്‍ക്ക് ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതികളും നല്‍കി ആദരിച്ചു. വൈസ് ചാന്‍സിലര്‍ സാബു കെ. തോമസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Content Highlights: mk sanu, mg university, arif mohammad khan, scaria zacharia, herman gundert
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..