പാർട്ടി ഒരു പുതിയ ഉത്തരവാദിത്തം ഏൽപിച്ചിരിക്കുകയാണ്. അതിന്റേതായ ജാഗ്രതയുണ്ടെന്നും നിയുക്ത ആരോഗ്യമന്ത്രി വീണ ജോർജ്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റാനുള്ള പരിശ്രമങ്ങൾ ഉണ്ടാവും. 2016ലാണ് മാധ്യമലോകത്തു നിന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ജനങ്ങളുടെ പിന്തുണയുമുണ്ട്. 2016നേക്കാൾ മൂന്നിരട്ടി ഭൂരിപക്ഷം 2021ൽ ലഭിച്ചു, അത്രയധികം ഉത്തരവാദിത്തവും വർധിച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്നും വീണ ജോർജ്.
മാധ്യമപ്രവർത്തനവും ഒരുതരത്തിലുള്ള രാഷ്ട്രീയപ്രവർത്തനമാണെന്നും വീണ. അതിന്റെ തുടർച്ചയാണ് ഇപ്പോഴുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങളും മറ്റുമാണ് അന്നും ചർച്ച ചെയ്യുന്നത്. ഇപ്പോൾ അവ പരിഹരിച്ചുകൊടുക്കാൻ കൂടിയുള്ള ഉത്തരവാദിത്തം ലഭിക്കുകയാണ് എന്നും വീണ ജോർജ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..