ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃക?- വി.ഡി. സതീശന്‍


പ്രതിപക്ഷ നേതാവിന്റെ പ്രസം​ഗത്തിന്റെ പൂർണരൂപം

"ഇന്നലെയും ഇന്നുമായി ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസ്സില്‍ കയറി അവിടെുള്ള സാധനങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ക്കുന്ന, എം.എല്‍.എമാര്‍ ഇരിക്കുന്ന ഡെസ്‌കിന്റെയും ബെഞ്ചിന്റെയും മീതേകൂടി പറന്നു നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ മന്ത്രി? ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃക കൊടുക്കാന്‍ പോകുന്നത്?." ഈ വിദ്യാഭ്യാസമന്ത്രിയെ കണ്ടാണോ കേരളത്തിലെ കുട്ടികള്‍ പഠിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരാഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമാണ് വി.ഡി. സതീശന്‍ ഉന്നയിച്ചത്. സഭ ബഹിഷ്‌കരിച്ചതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയുടെ ചരിത്രത്തില്‍ നടന്ന, ഏറ്റവും ഹീനമായ അതിക്രമം നടത്തിയ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തക്കതായ തിരിച്ചടി നല്‍കി ആ അപ്പീല്‍ തള്ളി സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. ആ വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മന്ത്രി ശിവന്‍കുട്ടി കയ്യുംകെട്ടി വിചാരണ കോടതിയില്‍ പ്രതിയായിനിന്ന് വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented