തിരുവനന്തപുരം: മുഖ്യമന്ത്രി അറിയാതെയാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയതെങ്കില്‍ അദ്ദേഹത്തെ വിളിച്ച് പട്ടില്‍ പൊതിഞ്ഞ ഒരു ശകാരമെങ്കിലും മുഖ്യമന്ത്രി ചെയ്യണ്ടേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി പോയത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്‍കാത്തതെന്നും സതീശന് സഭയില്‍ വിമര്‍ശിച്ചു.
'എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ദൂതനായി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആദ്യം ഉന്നിച്ചത് താനാണ്. ഈ വിവരം കിട്ടി ഒരുമാസം കഴിഞ്ഞ് ശരിയാണോയെന്ന് നൂറ് ശതമാനം പരിശോധിച്ച ശേഷമാണ് ഒരാക്ഷേപമായി ഉന്നയിച്ചത്. ആദ്യം ബിജെപി പ്രസിഡന്റ് അക്കാര്യം നിഷേധിച്ചു. അജിത് കുമാര്‍ പാര്‍ട്ടിക്കാരനല്ലല്ലോ എന്നും അദ്ദേഹം ആര്‍എസ്എസ് നേതാവിനെ കണ്ടാലെന്താണ് കുഴപ്പമെന്നുമാണ് ചിലര്‍ ചോദിച്ചത്.
എന്തിനാണ് മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞയച്ചത് എന്നാണ് ഞങ്ങളുടെ ചോദ്യം. അപ്പം നിങ്ങള്‍ പറയും മുഖ്യമന്ത്രി പറഞ്ഞിട്ടല്ല പോയതെന്ന്. വാദത്തിന് വേണ്ടി അത് സമ്മതിക്കാം. മുഖ്യമന്ത്രി അറിയാതെയാണ് പോയതെങ്കില്‍ അജിത് കുമാറിനെ വിളിച്ച് പട്ടില്‍ പൊതിഞ്ഞ ഒരു ശകാരമെങ്കിലും ചെയ്യണ്ടേ. ഡിജിപിയെ വിളിച്ച് ഇദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ പറയണ്ടേ. പറഞ്ഞോ? എന്താ പറയാതിരുന്നത്? എന്താണ് അന്വേഷണത്തിന് ഉത്തരവിടാതിരുന്നത്? മുഖ്യമന്ത്രി പറഞ്ഞിട്ട് പോയതോണ്ടാണ് അതൊന്നും ചെയ്യാതിരുന്നത്' - സതീശന് പറഞ്ഞു.
Content Highlights: vd satheesan against pinarayi vijayan on adgp allegation
Published: 08 Oct 2024, 03:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented