വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമിദർശനം ചൊവ്വാഴ്ച പുലർച്ചെ 4.30-ന് നടന്നു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെയായിരുന്നു ഭക്തർ ദർശനം നടത്തിയത്.
4.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു ദർശന സമയം. ദർശനസൗകര്യം ലഭിക്കുന്ന ഭക്തർക്ക് ക്ഷേത്രമതിൽക്കകത്ത് സാമൂഹിക അകലം പാലിച്ച് കടന്നുപോകാൻ ബാരിക്കേഡും കെട്ടിയിരുന്നു.
പുലർച്ചെ മൂന്നിന് നടതുറന്ന് ഉഷപൂജ, എതിർത്തപൂജ, പന്തീരടിപൂജ എന്നിവ നടന്നു. 4.30-ന് വൈക്കത്തപ്പന്റെ മണിവാതിൽ അഷ്ടമിദർശനത്തിനായി തുറന്ന ശേഷമാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്.
അഷ്ടമിദിവസം രാത്രി ഒൻപതിന് ഉദയനാപുരത്തപ്പന്റെ വരവേൽപ്, 10.30 വരെ വലിയകാണിക്ക. തുടർന്ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..