ഈരാറ്റുപേട്ട-വാഗമൺ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് ലീഗ്. റോഡിലെ കുഴിയിലെ വെള്ളത്തിൽ കുളിച്ചാണ് പ്രതിഷേധം. കുഴിയിൽ വീണ് മടുത്തതോടെയാണ് യൂത്ത് ലീഗ് ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ തന്നെ പ്രധാന ടൂറിസം പാതയായിട്ടും വാഗമൺ റോഡിൽ പലഭാഗത്തും കുണ്ടും കുഴിയുമാണ്.
കിഫ്ബിയിലുൾപ്പെടുത്തി വീതി കൂട്ടി നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതോടെയാണ് യൂത്ത് ലീഗ് പ്രതിഷേധവുമായെത്തിയത്. റോഡ് കൂടുതൽ തകർന്ന നടയ്ക്കൽ മേഖലയിലായിരുന്നു കുളിച്ചുകൊണ്ടുള്ള പ്രതിഷേധം. മഴ ശക്തമായതോടെ വാഗമൺ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..