അരിക്കൊമ്പന് സംരക്ഷണം ഒരുക്കണമെന്നും ചിന്നക്കനാലിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധപ്രകടനം. മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഫോര്‍ അനിമല്‍സ് ആണ് പ്രകടനം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
'അരിക്കൊമ്പനെ രണ്ടു തവണയായി കേരളവും തമിഴ്‌നാടും മയക്കുവെടി വെച്ചു. ഇനിയും നാട്ടിലിറങ്ങിയാല്‍ വീണ്ടും വെടിവെക്കും. ഇത്രയധികം പീഡനം നേരിട്ട വേറൊരു ജീവി ഉണ്ടാവില്ല. ചിന്നക്കനാലിലെ ആദിവാസി സമൂഹം ആനയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ്. അവരുടെ പ്രതിഷേധത്തിനൊപ്പം ഞങ്ങളും ചേരുകയാണ്' - പ്രതിഷേധക്കാര്‍ പറഞ്ഞു.
Content Highlights: arikomban, chinnakanal, animal lovers, kerala, tamil nadu forest, tribals, united forum for animals
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..