രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനുനേരേയുണ്ടായ എസ്.എഫ്.ഐ. ആക്രമണത്തെപ്പറ്റി നിയമസഭയിൽ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് തൃക്കാക്കര എം.എൽ.എ. ഉമാ തോമസ്.
'ഞങ്ങളുടെ ആരാധ്യനായ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത് വാഴവെച്ച കുട്ടിക്കോമാളികളുടെ നേതാവ് ഈ വിഷയത്തിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണുണ്ടായത്.
ഇതോടെ ഞങ്ങൾക്ക് സഭ ബഹിഷ്കരിക്കേണ്ടിവന്നു' - ആദ്യ സഭാ സമ്മേളനത്തിനുശേഷം ഉമാ തോമസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
Content Highlights: Kearala Asssembly Protest, Uma Thomas MLA, Rahul Gandhi, Pinarayi Vijayan, kerala cm
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..