വിഴിഞ്ഞം ബൈപാസില്‍ മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു


ഇന്ന് രാവിലെ ബൈക്ക് റേസിങ് നടത്തിയ സംഭവത്തില്‍ നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷവും ബൈക്ക് റേസിങ് നടന്നു. ഇതാണ് അപകടത്തില്‍ കലാശിച്ചത്...

തിരുവനന്തപുരം വിഴിഞ്ഞം ബൈപാസില്‍ മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ ഓടിച്ചിരുന്ന യുവാക്കളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞം ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫാരിസ് എന്നിവരാണ് മരിച്ചത്.

ഇതിന് മുമ്പും ഇവിടെ ബൈക്ക് റേസിങ് നടക്കുന്നതായി പരാതികള്‍ വന്നിരുന്നു. ഇന്ന് രാവിലെ ബൈക്ക് റേസിങ് നടത്തിയ സംഭവത്തില്‍ നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷവും ബൈക്ക് റേസിങ് നടന്നു. ഇതാണ് അപകടത്തില്‍ കലാശിച്ചത്. വൈകിട്ട് അഞ്ചു മണിക്ക് ശേഷമാണ് അപകടം നടന്നത്. അതിവേഗത്തില്‍ ഇരുവശത്തുനിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

Content Highlights: bike accidents kerala, vizhinjam bypass, trivandrum, bike racing, kerala police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented