ചെന്നൈ: ലോക്ക് ഡൗണില്‍ ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും തുറന്നിരിക്കുന്നു. ഇതോടെ തമിഴ്നാട്ടില്‍ ഗുടി വെട്ടാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കി. ഇനി കോവിഡ് കാലത്ത് ആധാര്‍ കാര്‍ഡുമായി പോയാലേ മുടിവെട്ടിക്കിട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശം കടയുടമകള്‍ നടപ്പിലാക്കി തുടങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്ത് സമയം വാങ്ങി വേണം ബാര്‍ബര്‍ ഷോപ്പില്‍ എത്താന്‍. ശേഷം കനത്ത പരിശോധന. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് കാണിക്കണം. ഒപ്പം ഒരു അപേക്ഷ ഫോം പൂരിപ്പിക്കണം. മൂടി വെട്ടുന്നവരും സുരക്ഷ മുന്‍ കരുതല്‍ എടുക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന തുണികള്‍, അണുനശീകരണം വരുത്തിയ ഉപകരണങ്ങള്‍ എന്നിവയാണ് പാര്‍ലറില്‍ ഉപയോഗിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..