ട്രെയിൻ മാറിക്കയറിയ യാത്രക്കാരിയുടെ ചുരിദാറിന്റെ ഷാൾ ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥ ഊരിക്കൊണ്ടുപോയതായി പരാതി. ബാലുശ്ശേരി ചളുക്കിൽ നൗഷത്താണ് കേന്ദ്ര റെയിൽവേ മന്ത്രിക്കും ഇന്ത്യൻ റെയിൽവേയ്ക്കും മുഖ്യമന്ത്രിക്കും ഉൾപ്പടെ പരാതി നൽകിയത്. ഷാൾ ഊരിക്കൊണ്ടുപോയി രണ്ട് മണിക്കൂറിന് ശേഷമാണ് തിരികെ നൽകിയത്.
തലശ്ശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനിന് ടിക്കറ്റ് എടുത്ത നൗഷത്ത് ട്രെയിൻ മാറി ഇന്റർസിറ്റി എക്സ്പ്രസിൽ കയറുകയായിരുന്നു. ഇന്റർസിറ്റിക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലാത്തതിനാൽ കോഴിക്കോട്ട് ഇറങ്ങേണ്ടിവന്നു. സ്റ്റേഷനിൽ ടിക്കറ്റ് പരിശോധിക്കാൻ ചെക്കർ എത്തിയപ്പോൾ നിയമവിധേയമായല്ല യാത്ര ചെയ്തത് എന്ന് പറഞ്ഞ് ഒച്ച വെച്ചു. ഫൈൻ അടയ്ക്കാം എന്നുപറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഉടനെ ചുരിദാറിൽ പിന്നുകൊണ്ട് കുത്തി വെച്ച ഷാൾ വലിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഫെബ്രുവരി 20നാണ് സംഭവം.
യാത്രക്കാരിയോട് 280 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടെന്നും ഇതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതി ഷാൾ പറിച്ച് നൽകുകയായിരുന്നു എന്നുമാണ് റെയിൽവേ നൽകുന്ന വിശദീകരണം. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് യുവതിക്കെതിരെ RPF ൽ പരാതി നൽകിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.
Content Highlights: Ticekt Checker Grabs Passenger's Shawl, Railway Complaints
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..