ചടങ്ങുകളും ആചാരങ്ങളും കുറയ്‌ക്കാതെ തൃശ്ശൂർ പൂരം നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആനകൾ പതിവുപോലെ 15 എണ്ണമുണ്ടായിരിക്കും. വെടിക്കെട്ടുമുണ്ടാവും. പൂരം പ്രദർശനത്തിനും അനുമതിയുണ്ട്.
സ്റ്റാളുകളുടെ എണ്ണം പകുതിയാക്കും. സ്റ്റാളുകൾ തമ്മിൽ അഞ്ചടി അകലം വേണം. 35,000 പേരെ മാത്രമേ പ്രദർശനത്തിലേക്ക് പ്രവേശിപ്പിക്കാവൂ. ഏപ്രിൽ ഏഴിനും 10-നും ഇടയിൽ പ്രദർശനത്തിന്റെ ഉദ്ഘാടനം നടക്കും. മേയ് പകുതിവരെ പ്രദർശനം ഉണ്ടായിരിക്കും. ഇലഞ്ഞിത്തറമേളം, കുടമാറ്റം, മഠത്തിൽ വരവ് എന്നിവ പതിവുപോലെ നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..