പത്തനംതിട്ട പന്തളത്ത് പട്ടാപ്പകൽ 72- കാരിയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് ഉച്ചയ്ക്ക് 12 മണിയോടെയാണ് ശാന്തകുമാരി എന്ന വൃദ്ധയെ രണ്ട് യുവാക്കൾ കെട്ടിയിട്ട് വീട്ടിൽ മോഷണം നടത്തിയത്. മോഷണ ശേഷം ആയിരം രൂപ തിരികെ നൽകി, വൃദ്ധയുടെ കാലിൽ തൊട്ട് വന്ദിച്ചാണ് ഇവർ കടന്നത്.
ക്ഷേത്രത്തിലേക്ക് വാഴയില ആവശ്യപ്പെട്ടാണ് യുവാക്കളെത്തിയത്. ഇലവെട്ടാനുള്ള കത്തിയെടുക്കാനായി ശാന്തകുമാരി വീടിനകത്തേക്ക് പോയതിന് പിന്നാലെ യുവാക്കളുമെത്തി. തോർത്തുപയോഗിച്ച് ബലമായി കൈകൾ കൂട്ടിക്കെട്ടി. ഒരാൾ വായ പൊത്തിപ്പിടിച്ചപ്പോൾ രണ്ടാമൻ ആഭരണങ്ങൾ ഊരി വാങ്ങി. പിന്നീട് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. ഇവിടെ സൂക്ഷിച്ചിരുന്ന പെൻഷൻ തുകയടക്കം നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..