നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി


1 min read
Read later
Print
Share

നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം സ്റ്റേഷനിലെ പോലീസുകാരനായ തിരുപുറം സ്വദേശി ഷിബുവാണ് (50) മരിച്ചത്. ആറ് ദിവസം മുമ്പാണ് ഷിബു ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഡ്യൂട്ടികഴിഞ്ഞെത്തിയ ഇദ്ദേഹം ഹൃദയ സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാവാം മരണപ്പെട്ടത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന ഷിബു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇക്കാരണത്താലാവാം മരണം പുറത്തറിയാതിരുന്നത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Abdul Hameed

മകള്‍ക്കെതിരായ സ്ത്രീധന പീഡനം; പിതാവ് മനംനൊന്ത് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

Oct 6, 2021


supreme court

1 min

രാജ്യത്ത് ഇപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതി - സുപ്രീംകോടതി

Apr 30, 2021


1

1 min

കൊറോണ:സംസ്ഥാനത്ത് 2,528 പേര്‍ നിരീക്ഷണത്തില്‍, പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Feb 6, 2020

Most Commented