ഓണപ്പാട്ടിന് ചുവടുവെച്ച് തലശ്ശേരി സബ് കളക്ടര്‍ അനുകുമാരി


സ്വാതന്ത്ര്യദിനാഘോഷത്തില്‍ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ സബ്കളക്ടര്‍ കുട്ടികളോടൊപ്പം നൃത്തം ചെയ്തത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു...

തലശ്ശേരി: റവന്യൂ ജീവനക്കാരുടെ ഓണാഘോഷത്തില്‍ നൃത്തവുമായി തലശ്ശേരി സബ് കളക്ടര്‍ അനുകുമാരി. തലശ്ശേരി സ്റ്റേഡിയത്തിന് സമീപം ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ താലൂക്കിലെ റവന്യൂ ജീവനക്കാരുടെ ഓണാഘോഷത്തിലാണ് സബ് കളക്ടര്‍ നൃത്തം ചെയ്തത്. ഓണാഘോഷം ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു നൃത്തം. നൃത്താധ്യാപിക നയന നായരാണ് പരിശീലനം നല്‍കിയത്. നയനയും സബ് കളക്ടറോടൊപ്പം ചുവടുവെച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ സബ് കളക്ടര്‍ കുട്ടികളോടൊപ്പം നൃത്തം ചെയ്തത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. നൃത്തവും പാട്ടും ഇഷ്ടമുള്ള അനുകുമാരി കുട്ടികളെ കണ്ടപ്പോള്‍ അവരോടൊപ്പം നൃത്തം വയ്ക്കുകയായിരുന്നു. ഹരിയാണയില്‍ നിന്നുള്ള അനുകുമാരി 2020 സെപ്റ്റംബര്‍ ഏഴുമുതല്‍ തലശ്ശേരി സബ്കളക്ടറായി പ്രവര്‍ത്തിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച സബ് കളക്ടര്‍ക്കുള്ള അവാര്‍ഡിനും അനു അര്‍ഹയായിരുന്നു.

Content Highlights: Anukumari IAS, revenue employees onam celebration, thalassery, hariyana, thalassery sub collector

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented