ഇരുട്ടിനെ മുറിച്ച് കടക്കുന്ന പ്രകാശത്തെ പ്രണയിച്ച് മതിവരാത്ത കഥാകാരനാണ് ടി. പത്മനാഭനെന്ന് വ്യവസായമന്ത്രി പി. രാജീവ്. കെ.പി. കേശവമേനോന്‍ ഹാളില്‍ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ടി. പത്മനാഭന്റെ പത്ത് കഥകളുടെ സമാഹാരമായ സഖാവിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാതീതമായ ആത്മീയതയും മാനവികമായൊരു തലവും പത്മനാഭന്റെ കഥകളെ എല്ലാകാലത്തും ശ്രദ്ധേയമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ സംസ്‌കാരത്തെ മുന്നോട്ട് നയിക്കുന്ന ദിശാബോധവും സ്‌നേഹത്തിന്റെ ദര്‍ശനങ്ങളുമാണ് ടി. പത്മനാഭന്റെ കഥകളെ വ്യത്യസ്തമാക്കുന്നത് എന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. ചെറുകഥ നോവലിന് പിറകിലല്ലെന്ന് തെളിയിച്ച എഴുത്തുകാരനാണ് ടി .പത്മനാഭന്‍ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. പി.കെ. പാറക്കടവ്, ശ്രീകല മുല്ലശ്ശേരി എന്നിവര്‍ ചടങ്ങില്‍ ആശംസാപ്രസംഗം നടത്തി.
Content Highlights: t padmanabhan, sakhavu book, minister p rajeev, chief secreatry vp joy ias, mathrubhumi publication
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..