മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ സ്വപ്നാ സുരേഷ്. ഷാര്‍ജയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനായി ഷാര്‍ജാ ഭരണാധികാരിയുമായി ശ്രീരാമകൃഷ്ണന് കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെടുകയും താന്‍ അത് ശരിയാക്കി കൊടുക്കുകയും ചെയ്തുവെന്ന് സ്വപ്നാ സുരേഷ്. സ്വപ്നയുടെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.
രഹസ്യമൊഴി നല്‍കുന്നതിന്റെ ഭാഗമായി നല്കിയ സത്യവാങ്മൂലത്തില്‍ സ്വപ്ന നല്‍കിയിട്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കെ.ടി. ജലീല്‍ നല്കിയ പരാതിയിന്മേല് സ്വപ്നയുടെ രഹസ്യ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നല്കിയ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇ.ഡിയോ എന്‍.ഐയോ കേസില്‍ അന്വേഷണം നടത്തിയേക്കും.
Content Highlights: Swapna Suresh, former speaker sreeramakrishnan, kt jaleel, sharjah ruler, crime branch, ED, NI, cm
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..