ഭൂപേന്ദ്ര പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നിയമസഭാകക്ഷി യോഗമാണ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്. ഘട്ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. ആണ് ഭൂപേന്ദ്ര പട്ടേല്‍. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയിരിക്കുന്നത്.
പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കും ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രി എന്ന് നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഇതുവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നില്ല. സത്യപ്രതിജ്ഞ നാളെത്തന്നെ ഉണ്ടായേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..