ലൈംഗികത്തൊഴിലിനെ ജോലിയായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുത്. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ ഉഭയസമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗിക തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരം മറ്റുപൗരന്മാരെപ്പോലെ അന്തസോടെ ജീവിക്കാനുള്ള അവകാശം ലൈംഗികത്തൊഴിലാളികൾക്ക് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എൽ.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ അപമാനിക്കാനോ പ്രതിചേർക്കാനോ പാടില്ലെന്നും എന്നാൽ വേശ്യാലയം നടത്തിപ്പ് നിയമവിധേയമല്ലെന്നും ഉത്തരവിൽ പറയുന്നു. ലൈംഗികത്തൊഴിലാളികളുടെ കുട്ടികളെ അവരിൽ നിന്ന് അകറ്റരുതെന്നും സുപ്രധാന ഉത്തരവിൽ പറയുന്നുണ്ട്.
Content Highlights: Supreme Court recognises sex work as a profession
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..