കൂത്തുപറമ്പ് : രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് തിരക്കേറിയ റോഡിലേക്ക് ഓടിയ കുട്ടിയുടെ രക്ഷകനായി സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ.എഴാംമൈൽ സ്വദേശി ഇ.സന്ദീപാണ് രണ്ട് വയസ്സുകാരൻ്റെ ജീവൻ രക്ഷിച്ചത്.
ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. പൂക്കോട് പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ എത്തിയ കോട്ടയം പൊയിൽ സ്വദേശികൾ സാധനങ്ങൾ വാങ്ങി തിരിച്ചു കാറിൽ കയറുമ്പോഴാണ് രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടിയത്.
ഇതു ശ്രദ്ധയിൽപ്പെട്ട സന്ദീപ് കുട്ടിയുടെ പിറകെയോടി അതിസാഹസികമായി രക്ഷപെടുത്തുകയായിരുന്നു.അല്പം നിമിഷം വൈകിയിരുന്നെങ്കിൽ വേഗതയിൽ വരുന്ന ബസ്സിനടിയിൽ കുട്ടി അകപ്പെട്ടെനെ എന്നുള്ളത് കടയിലെ സി.സി.ടി.വി ക്യാമറ ദൃശ്യത്തിൽ നിന്നും വ്യക്തമാണ്.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് സംഭവം പുറംലോകം അറിയുന്നത്.
ഏഴാംമൈൽ ശ്രീകൃഷ്ണ നഗർ സ്വദേശിയായ സന്ദീപ് രണ്ട് മാസമായി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് വരികയാണ്.സംഭവമറിഞ്ഞ്
നിരവധി പേരാണ് സന്ദീപിന് അഭിനന്ദനങ്ങളുമായി സൂപ്പർ മാർക്കറ്റിലെത്തുന്നത്.ആദ്യം ഒന്ന് പതറിയെങ്കിലും കുട്ടിയെ രക്ഷിക്കണമെന്നല്ലാതെ മറ്റൊന്നും ചിന്തിച്ചില്ലെന്ന് സന്ദീപ് പറഞ്ഞു.
Content Highlights: rescue, child, road accident, supermarket employee,kannur news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..