കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കോവിഡ്-19 നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കു വാഹനങ്ങളും തൊഴിലാളികളും പരിശോധനയ്ക്ക് ശേഷം മാത്രമേ വലിയങ്ങാടിയിലേക്ക് കടക്കൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായി എത്തുന്നവര്‍ മാസ്‌ക്കോ സാനിറ്റൈസറോ ഉപയോഗിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നിരുന്നു. മാതൃഭൂമി വാര്‍ത്തയേ തുടര്‍ന്ന് കളക്ടര്‍ ഇടപെട്ടിരുന്നു.
ഇപ്പോള്‍ ഒരു വഴിയിലൂടെ മാത്രമാണ് ചരക്ക് വാഹനങ്ങള്‍ക്ക് വലിയങ്ങടിയിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയു. ലോറിയില്‍ എത്തുന്നവരുടെ പേരും ഫോണ്‍നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്താനും പനി അളക്കാനുമുള്ള സജ്ജീകരണങ്ങളും ഉണ്ട്. പ്രത്യേക സംഘമാണ് പരിശോധിക്കുന്നത്. നിയന്ത്രണങ്ങളില്ലാത്ത വലിയങ്ങാടിയുടെ അവസ്ഥ മാതൃഭൂമി ന്യൂസ് നല്‍കിയിരുന്നു. ഇതോടെയാണ് ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..