മാമ്പഴത്തറ റിസർവ് വനത്തിൽക്കയറി അനധികൃതമായി വീഡിയോ ചിത്രീകരിച്ച വ്ളോഗർ അമല അനുവിനെതിരെ കടുത്ത നടപടിയെടുക്കാൻ വനം വകുപ്പ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും എത്താത്തിനെ തുടർന്നാണ് നടപടി. വനം വന്യജീവി വകുപ്പ്, കേരള ഫോറസ്റ്റ് ആക്ട് എന്നിവ പ്രകാരം ഏഴ് കേസുകളാണ് ഇവർക്കെതിരെ എടുത്തിരിക്കുന്നത്.
എട്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനുഷ്യർക്ക് പ്രവേശനാനുമതി ഇല്ലാത്ത മാമ്പഴത്തറ റിസർവ് വനത്തിനകത്തുകയറിയാണ് വ്ളോഗർ അമല അനു വീഡിയോ ചിത്രീകരിച്ചത്. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയിൽ ആന വിരണ്ടോടടുന്നതും പിന്നീട് വ്ളോഗറെ ഓടിക്കുന്നതും ദൃശ്യത്തിൽ കാണാം. സംഭവം കഴിഞ്ഞദിവസമാണ് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.
Content Highlights: action against woman vlogger shot video in reserve forest
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..