കോടനാട് വെള്ളക്കെട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി


ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം

വെള്ളക്കെട്ടിനെ തുടർന്ന് റിസോർട്ടിൽ കുടുങ്ങിയ വിദേശ പൗരന്മാർ അടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്റ് പാസ് റിസോർട്ടിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പെരിയാറിന് അടുത്തുള്ള റിസോർട്ടിലേക്ക് പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. രണ്ട് വിദേശികളും ഫോർട്ട് കൊച്ചി സ്വദേശികളായ കുടുംബവും റിസോർട്ട് ജീവനക്കാരുമാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്.

തുടർന്ന് വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാസേനയും, പൊലീസും റവന്യൂ അധികൃതരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോർട്ടിലേക്ക് മാറ്റിപ്പാർച്ചിതായി അധികൃതർ വ്യക്തമാക്കി.

Content Highlights: stranded tourists rescued from a resort near kodanad elephant training centre

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented