തിരുവനന്തപുരം കാട്ടാക്കട സ്വദേശി മനോഹരൻ എന്നയാളുടെ വീട് മകനും സംഘവും ചേർന്ന് അടിച്ചുതകർത്തതായി പരാതി. കുരുതംകോടിന് സമീപമുള്ള മനോഹരന്റെ വീടാണ് ഇളയമകൻ സനൽകുമാറും സംഘവും അടിച്ചു തകർത്തത്. ഇവർ പണവും വളർത്തുകോഴികളെയും മോഷ്ടിച്ചതായും പരാതിയിൽ പറയുന്നു.
പതിനെട്ടുവർഷമായി മനോഹരൻ സ്വന്തം വീടുവിട്ട് താമസിക്കുകയാണ്. മകനും മകൾക്കും സ്വത്ത് ഭാഗിച്ച് നൽകിയശേഷം സ്വന്തമായി വിലകൊടുത്ത് വാങ്ങിയ വീട്ടിലായിരുന്നു ഇയാൾ താമസം. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് അടുത്തിടെയാണ് ഇയാൾ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് മകൻ കൂട്ടാളികളുമായെത്തി വീട് അടിച്ചുതകർത്തത്. 45,000 രൂപയും അഞ്ച് നാടൻ കോഴികളെയും വസ്ത്രങ്ങളും ആക്രമികൾ മോഷ്ടിച്ചതായും മനോഹരന്റെ പരാതിയിൽ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..