പത്ത് മാസത്തിനു ശേഷം പാര്‍ട്ടി വേദിയിലെത്തി ശോഭാ സുരേന്ദ്രന്‍


താൻ പങ്കെടുക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ ബി.ജെ.പിയിലെ തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർണ്ണായക ഇടപെടൽ. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 10 മാസമായി മാറിനിന്ന ശോഭാ സുരേന്ദ്രൻ തൃശൂരിൽ ദേശീയ അധ്യക്ഷൻ പങ്കെടുത്ത യോഗത്തിനെത്തി.

താൻ പങ്കെടുക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. പ്രവർത്തനരം​ഗത്തില്ലാതെ വിമർശനമുന്നയിക്കുന്ന ശോഭയുടെ ശൈലി അം​ഗീകരിക്കില്ലെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞതോടെ പാർട്ടിയിൽ തമ്മിലടി മുറുകി.

ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയ ഘട്ടത്തിലാണ് ഇപ്പോൾ പ്രശ്ന പരിഹാരത്തിന് കളമൊരുങ്ങിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented