വീട്ടില്‍നിന്ന് കാര്‍ ഇറക്കാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെ തുടര്‍ന്നാണ് കൊടക്കാട് സ്വദേശി സുരേഷ് വണ്ടി ഒന്നുകൂടി പരിശോധിച്ചത്. നോക്കുമ്പോള്‍, ടാങ്കില്‍ ഒരു തുള്ളി പെട്രോളില്ല. വണ്ടി കാളിക്കടവ് ആണൂരിലെ മെക്കാനിക്കിന്റെ അടുത്തെത്തിച്ച് പരിശോധിച്ചപ്പോള്‍ ടാങ്കില്‍ നിന്ന് എന്‍ജിനിലേക്കുള്ള റബ്ബര്‍ ഹോസില്‍ (പൈപ്പ്) കുറെ ചെറുദ്വാരങ്ങള്‍. ഇതിലൂടെയാണ് പെട്രോള്‍ മുഴുവന്‍ ചോര്‍ന്ന് പോയിരിക്കുന്നത്.
ഇരിണാവിലെ ധനേഷിന്റെ കാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചപ്പോഴാണ് പെട്രോള്‍ ചോര്‍ന്നത്. വിശദമായ പരിശോധനയിലാണ് ഒരുതരം ചെറുവണ്ടാണ് റബ്ബര്‍ പൈപ്പില്‍ ദ്വാരമുണ്ടാക്കുന്നത് എന്ന് കണ്ടെത്തിയത്. ചില സ്ഥലങ്ങളില്‍ ദ്വാരം വീണ പൈപ്പ് മാറ്റിയിട്ടും കാറുകളില്‍ വീണ്ടും എണ്ണ ചോര്‍ന്നു. നിരവധി ആളുകളാണ് ഇതേ പ്രശ്നവുമായി ഇപ്പോള്‍ കടയില്‍ എത്തുന്നതെന്ന് കാളിക്കടവ് ആണൂരില്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന പവിത്രന് പറയുന്നു.
"കാറിന്റെ പെട്രോള്‍ ടാങ്കില്‍ നിന്ന് എന്‍ജിനിലേക്കുള്ള റബ്ബര്‍ ഹോസിലാണ് ദ്വാരങ്ങള്‍ കണ്ടത്. ചില കാറുകളുടെ എന്‍ജിന്റെ ഉള്ളിലെ റബ്ബറിലും തുള കണ്ടു. വര്‍ക്ക് ഷോപ്പില്‍ നിന്ന് പിന്നീട് നിരന്തരം വീക്ഷിച്ചു. അങ്ങനെയാണ് റബ്ബര്‍ പൈപ്പില്‍ ദ്വാരമുണ്ടാക്കുന്നത് ഒരു ചെറുവണ്ടാണെന്ന് കണ്ടെത്തിയത്. രണ്ടിലധികം തുളകള്‍ ചില പൈപ്പില്‍ കണ്ടപ്പോഴാണ് വീഡിയോ പകര്‍ത്തിയത്" - പവിത്രന് പറയുന്നു.
ഇന്ധനം ചോരുന്നു എന്നത് മാത്രമല്ല ഇവിടെ പ്രശ്നം, ചോര്‍ച്ച മൂലം വാഹനം തന്നെ കത്തി പോയേക്കാമെന്ന് പവിത്രനടക്കമുള്ള മെക്കാനിക്കുമാര്‍ പറയുന്നു. എഥനോളിന്റെ മണം തേടിയാണ് പ്രാണി റബ്ബര്‍ പൈപ്പില്‍ ദ്വാരമിടുന്നതെന്നാണ് പ്രാഥമിക നിഗമനം. എന്തായാലും സംഭവം സ്ഥിരമായതോടെ ഈ വിഷയം വാഹന നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ അറിയിക്കുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.
Content Highlights: small inscects causing fuel leak in cars
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..