രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത SFI-ക്കാരുടെ മാനസികനിലയാണ് ഭരണപക്ഷത്തിനും - ഷാഫി പറമ്പിൽ


അഹങ്കാരത്തിന്റെ സിൻഡ്രോം ഭരണപക്ഷത്തെ ബാധിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത എസ്.എഫ്.ഐ. ക്രിമിനലുകളുടെ മാനസികനിലയിലാണ് നിയമസഭയിലെ ഭരണകക്ഷി അംഗങ്ങൾ പെരുമാറുന്നതെന്നും ഷാഫി പറമ്പിൽ എം.എൽ.എ.

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സഭവിട്ട് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സഭയ്ക്കകത്ത് എന്ത് സംഭവിക്കുന്നുവെന്ന് പുറംലോകം കാണാതിരിക്കാനാണ് മാധ്യമങ്ങളെ വിലക്കിയത്. ഭരണപക്ഷത്തെ മന്ത്രിമാരാണ് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചത്.

അതുകൊണ്ടാണ് പ്രതിഷേധം കടുപ്പിക്കേണ്ടിവന്നത്. സഭയ്ക്കകത്ത് പ്രതിപക്ഷത്തിനും ചില അവകാശങ്ങളുണ്ട്. സഭ നിയന്ത്രിക്കേണ്ടത് സ്പീക്കറാണ്. സ്പീക്കർ മുഖ്യമന്ത്രിക്ക് അടിമയാകരുത്. ആ കസേരയുടെ അന്തസ്സ് കാക്കണം' - ഷാഫി പറമ്പിൽ പറഞ്ഞു. കറുത്ത ഷർട്ട് ധരിച്ചാണ് പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭയിലെത്തിയത്.

Content Highlights: Shafi Parambil criticise government, ministers, Rahul Gandhi, SFI Attack Wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented