രണ്ടാം ലോക്ഡൗൺ സംസ്ഥാന ഖജനാവിന് ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം 4,000 കോടിയെന്ന് ധനവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെട്രോൾ വില നൂറ് കടന്നെങ്കിലും സംസ്ഥാന സർക്കാർ ഇന്ധനത്തിന്റെ അധിക നികുതി കുറയ്ക്കില്ല. ഗുരുതര സാമ്പത്തിക ഞെരുക്കം കാരണം ഈ മാസം ഇതുവരെ 2,500 കോടിയാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ്.
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ ഏർപ്പെടുത്തിയ ഒരുമാസത്തിലധികം നീണ്ട ലോക്ഡൗൺ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. സമസ്ത മേഖലയും നിലച്ച് ജനജീവിതം നിശ്ചലമാക്കിയ സമ്പൂർണ ലോക്ഡൗണാണ് വരുമാനം കൂപ്പുകുത്താൻ കാരണമായത്. നിർമാണ മേഖല ഏറിയപങ്കും നിശ്ചലമായതും പ്രതികൂലമായി.
അതിനാൽ ലോക്ഡൗണിന് ഇളവ് നൽകിത്തുടങ്ങിയതോടെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാൻ ജനങ്ങളുടെ കയ്യിലേക്ക് പണമെത്തേണ്ടതുണ്ട്. ഇതിനായി ആനുകൂല്യങ്ങളും വായ്പ്പാനടപടപടികളും സർക്കാർ ഊർജിതമാക്കും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..