ജനഗണമന എന്ന തന്റെ സിനിമ ഇറങ്ങിയതിന് പിന്നാലെ എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ അവരുടെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വരില്ലെന്ന് തുറന്നു പറഞ്ഞതായി തിരക്കഥാ കൃത്ത് ഷാരിസ് മുഹമ്മദ്. അവരോട് ഞാന്‍ ചോദിച്ചത് സംവിധായകന് ഡിജോ ജോസ് ആന്റണിയെ വിളിക്കാതെ എന്തുകൊണ്ട് എന്നെ വിളിച്ചു എന്നായിരുന്നു. അവര്‍ക്ക് വേണ്ടത്, എന്റെ പേരിന്റെ ഒപ്പമുള്ള മുഹമ്മദിനെ ആയിരുന്നു എന്ന് താന്‍ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് വേദിയില്‍ വന്നാല്‍ കിട്ടാന്‍ സാധ്യതയുള്ള അവാര്‍ഡ് നഷ്ടമാകുമെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ അതായിരിക്കും തനിക്ക് കിട്ടുന്ന വലിയ അവാര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന എം.എസ്.എഫ് ക്യാമ്പില്‍ അതിഥിയായി എത്തിയതായിരുന്നു ഷാരിസ്. കെ-റെയിലിനെതിരെ കവിതയെഴുതിയതിന് റഫീഖ് അഹമ്മദ് നേരിട്ട സൈബര്‍ ആക്രമണത്തേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
Content Highlights: sdpi wanted the mohammad in my name says scriptwriter sharis muhammad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..