ബൈക്കിൽ അഭ്യാസപ്രകടനം; സ്ത്രീ ഓടിച്ച വണ്ടി ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി


അമിത വേ​ഗതയിലെത്തി ബസിനെ മറികടന്ന യുവാവ് അപകടത്തിനിടയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് സ്ത്രീ ഓടിച്ച വണ്ടി വീഴ്ത്തിയ ശേഷം നിർത്താതെ പോയി. പാലക്കാട് നഗരത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. KL 49 A 5831 എന്ന നമ്പറിലുള്ളതാണ് ബൈക്ക്. ആലത്തൂർ സബ് ആർ.ടി.ഓഫീസിൽ രവി എന്ന പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് ആർ.ടി.ഓ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

അമിത വേ​ഗതയിലെത്തി ബസിനെ മറികടന്ന യുവാവ് അപകടത്തിനിടയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു കാറിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് വീഡിയോ പകർത്തിയതെന്ന് കാറിലുണ്ടായിരുന്നവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented