ടിപ്പറിനടിയിലേക്ക് സ്കൂട്ടറടക്കം വീണു; അത്ഭുതകരമായി ജീവിതത്തിലേക്ക് 'യു ടേൺ' അടിച്ച് യാത്രികൻ


ജീവിതത്തിലേക്കുള്ള രണ്ടാം യാത്രയായിരുന്നു അത്. എടമുട്ടത്ത് വ്യാഴാഴ്ച രാവിലെ നടന്ന അപടകവും അത്ഭുതകരമായ രക്ഷപ്പെടലും കണ്ടവര് അതേ പറയൂ. ടിപ്പറിനടിയിലേക്ക് സ്കൂട്ടറടക്കം വീണ യാത്രക്കാരന് രക്ഷപ്പെട്ടത് ടോറസ് ഡ്രൈവറുടെ ജാഗ്രത കൂടി ഉള്ളതുകൊണ്ടായിരുന്നു.

വാഹനത്തിരക്കുള്ള സമയത്താണ് സ്കൂട്ടർ ടിപ്പറിന് മുന്നില് വന്നത്. ടോറസ് ഡ്രൈവർ അത് കണ്ടില്ലെന്ന് വ്യക്തം. ടിപ്പർ ഇടിച്ചതോടെ സ്കൂട്ടറും യാത്രികനും ടിപ്പറിനടിയിലേക്ക് വീണു. ടോറസ് പതുക്കെ മുന്നോട്ട് നീങ്ങുകയും ചെയ്തു. അതിനനുസരിച്ച് സ്കൂട്ടർ യാത്രികനും നിരങ്ങി മുന്നോട്ട് നീങ്ങി.

ബസ് കാത്തുനിന്ന സ്ത്രീകളടക്കമുള്ളവരും എടമുട്ടത്തെ വ്യാപാരികളും ബഹളം വെച്ചതോടെ ടോറസ് നിർത്തി. സ്കൂട്ടർ യാത്രികനെ ബസ് കാത്തുനിന്നിരുന്ന യുവതിയും ഓടിയെത്തിയവരും എഴുന്നേൽക്കാൻ സഹായിച്ചു. ജീവിതത്തിലേക്കുള്ള തിരിച്ചുവരവായി അത്. കാലിന് പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികൻ ആശുപത്രിയില് ചികിത്സ തേടിയിട്ടുണ്ട്. സമീപത്തെ കച്ചവട സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

Content Highlights: scooter accident near edamuttam thrissur cctv video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented