റോഡില്‍ വി​ദ്യാ‍ഥികളുടെ 'തല്ലുമാല'; പിടിച്ചുമാറ്റാനെത്തിയ അധ്യാപകർക്കും തല്ല്


പുറത്തിറങ്ങിയ വിദ്യാർഥികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല് കിട്ടി

വാഴക്കാട് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് പിടിച്ച് മാറ്റാൻ ചെന്ന അധ്യാപകരെയും വിദ്യാർഥികൾ തല്ലി. റോഡിലിറങ്ങിയും അടി കൂടിയതോടെ നാട്ടുകാർ വിദ്യാർഥികളെ കൈകാര്യം ചെയ്ത് സ്കൂളിലേക്ക് തന്നെ കയറ്റി. വാഴക്കാട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാകുകയാണ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞാണ് അടി നടന്നത്. സ്കൂളിന് ഉള്ളിൽ നടന്ന അടി തടുക്കാൻ ചെന്ന അധ്യാപകരെയും വിദ്യാർത്ഥികൾ തല്ലി. പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല് കിട്ടി.

പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗിംങ്ങ് ചെയ്ത സംഭവമാണ് പിന്നീട് അടിയിൽ കലാശിച്ചതന്ന് വിദ്യാർഥികൾ പറയുന്നു. ടീഷർട്ട് ധരിച്ചെത്തിയ വിദ്യാർഥിയെ മറ്റ് കുട്ടികൾ മർദ്ധിച്ചു എന്നും ഇതിന് പകരം വീട്ടലാണ് നടന്നതെന്നുമാണ് വിവരം. സ്കൂൾ ബാ​ഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും ചില വിദ്യാർഥികളെ അടക്കി നിർത്താൻ അധ്യാപകർക്കും പിടിഎക്കും കഴിയാത്ത അവസ്ഥയാണന്നും നാട്ടുകാർ പറയുന്നു. അക്രമം കാണിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ പറഞ്ഞു



Content Highlights: school students fight in public road causes trouble

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented