ഒമ്പതാം ദിവസവും യുക്രൈനില്‍ രൂക്ഷമായ വ്യോമാക്രമണം. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രൈനിലെ സാപ്പോറീഷ്യ ആണവനിലയത്തിന് ആക്രമണത്തില്‍ തീപിടുത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
വെടിവെപ്പ് തുടരുന്നതിനാല്‍ ആണവനിലയത്തിലെ തീ അണയ്ക്കാനായില്ലെന്നും റഷ്യന്‍ സേന അടിയന്തിരമായി വെടിവെപ്പ് നിര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ആണവനിലയം പൊട്ടിത്തെറിച്ചാല്‍ ചേര്‍ണോബിലിനേക്കാല്‍ പത്ത് മടങ്ങ് വലിയ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.
ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. 33 പേര്‍ കൊല്ലപ്പെട്ടു. തീരനഗരമായ ഒഡേസയില്‍ വ്യോമാക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Content Highlights: Russian forces are firing at the Zaporizhzhia Nuclear Power Station in Enerhodar, Ukraine
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..