രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതയേറുന്നു. ഗള്‍ഫില്‍നിന്ന് വന്നയാളെ സ്വീകരിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന അവകാശവാദം അംഗീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റെന്തോ ആവശ്യത്തിനു വേണ്ടിയാണ് മൂന്നുവാഹനങ്ങളിലായി പതിനഞ്ചുപേര്‍ ഇവിടെ എത്തിയതെന്നാണ് പോലീസ് നിഗമനം.
തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് രാമനാട്ടുകരയില്‍ അപകടം നടന്നത്. ബൊലേറോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാടുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയതെന്നാണ് പറയുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത്, അതിരാവിലെ ഒരാളെ സ്വീകരിക്കാന്‍ മാത്രം പതിനഞ്ചുപേര്‍ പാലക്കാടുനിന്ന് കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തി എന്നത് സംശയാസ്പദമാണെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജ് പ്രതികരിച്ചു.
മൂന്നു വണ്ടികളിലായാണ് ഇവര്‍ എത്തിയത്. ഇവയുടെ ദൃശ്യങ്ങള്‍ പോലീസിന്റെ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുവാഹനങ്ങളില്‍ ഒന്നായ ഇന്നോവയിലെ യാത്രികരെ പോലീസ് ചോദ്യം ചെയ്തു. ഇന്നോവയിലെ രണ്ട് യാത്രക്കാരെ ആദ്യം തന്നെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു യാത്രികരെയും പോലീസ് ചോദ്യം ചെയ്തത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..