കോവിഡ് കാലത്തെ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ് നർത്തകി രാജശ്രീ വാര്യർ. നർത്തകർ എന്നു പറഞ്ഞ് പലപ്പോഴും കാണിക്കുന്നത് പ്രശസ്തിയിലുള്ളവരെയായിരിക്കും. പക്ഷേ അത്തരത്തിൽ അല്ലാത്തവരും സമൂഹത്തിലുണ്ട്. പാവപ്പെട്ടവനെ കാണാൻ ആരുമില്ല. അവരുടെ സങ്കടങ്ങൾ കേൾക്കാൻ സാംസ്കാരിക വകുപ്പ് തയ്യാറാവണമെന്നും രാജശ്രീ വാര്യർ.
കുറച്ചുപേർക്ക് മാത്രം സൗജന്യവും സേവനവും ലഭിക്കുന്ന രീതിയുണ്ടെങ്കിൽ അതുകണ്ടെത്തി അതിന് മാറ്റം വരുത്താൻ കഴിയണം. കോവിഡിന് മുമ്പും യഥാർഥ കലാകാരന്മാരിൽ പലരും പട്ടിണിയിലാണ്, ഇപ്പോൾ മുഴുപ്പട്ടിണിയിലും. ഈ സാഹചര്യത്തിൽ
സ്വന്തം വിദ്യാർഥികളോട് പോലും കല ഉപജീവനമായി എടുക്കാൻ പറയാൻ മടിയാണെന്നും രാജശ്രീ വാര്യർ പറയുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..