കളളനോട്ടുകാരെന്ന് മുദ്രകുത്തപ്പെട്ട 5 വര്‍ഷങ്ങള്‍; സത്യം പുറത്തു വന്ന ആശ്വാസത്തിൽ രാജനും സൈനുദ്ദീനും


സൈനുദ്ദീന്റെ വാഹനം ഓട്ടം പോയതിന്റെ വാടകയിനത്തിൽ ഡ്രൈവർ രാജൻ നൽകിയ 1000 രൂപയാണ് ഇരുവരുടേയും ജീവിതം തകിടം മറിച്ചത്.

റിസർവ് ബാങ്ക് അച്ചടിച്ച പച്ചനോട്ട് കയ്യിൽ വെച്ചാൽ കള്ളനോട്ടുകാരാകുമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ പത്തനംതിട്ട പന്തളത്ത് കള്ളനോട്ടടിക്കാരെന്ന് മുദ്രകുത്തപ്പെട്ട രണ്ടുപേരുണ്ട്. ജയിൽവാസത്തിന് പുറമേ പരിഹാസങ്ങളും കേട്ട അഞ്ചുവർഷത്തിന് ശേഷം വന്ന ശാസ്ത്രീയ പരിശോധനാഫലത്തിൽ കള്ളനോട്ടെന്ന് അതുവരെ കരുതപ്പെട്ടിരുന്ന നോട്ടുകൾ യഥാർത്ഥമാണെന്ന് തെളിഞ്ഞു.

സൈനുദ്ദീൻ റാവുത്തർ, രാജൻ എന്നിവർക്കാണ് നീതി വൈകിക്കിട്ടിയത്. 500 രൂപയുടെ രണ്ട് നോട്ടുകളാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. 2017 നവംബർ 11-നാണ് പന്തളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. സൈനുദ്ദീന്റെ വാഹനം ഓട്ടം പോയതിന്റെ വാടകയിനത്തിൽ ഡ്രൈവർ രാജൻ നൽകിയ 1000 രൂപയാണ് ഇരുവരുടേയും ജീവിതം തകിടം മറിച്ചത്. തൊട്ടടുത്ത ദിവസം ഈ പണമുപയോ​ഗിച്ച് വൈദ്യുതി ബിൽ അടയ്ക്കുന്നതിനിടെയാണ് സൈനൂദ്ദീനെ പോലീസ് പിടികൂടിയത്. പിന്നാലെ രാജനും പിടിയിലായി.

33 ദിവസം ജയിലിൽ കിടന്നു. പിന്നീട് കോടതിക്കകത്തും പുറത്തും വിചാരണയുടെ നാളുകൾ. രാജനെ പിന്നീടാരും ഓട്ടം വിളിക്കാതെയായി. നാട് മുഴുവൻ സദാ സംശയത്തോടെ നോക്കി. വർഷങ്ങൾക്ക് ശേഷം നാസിക് കറൻസി നോട്ട് പ്രസിൽ നിന്നുള്ള പരിശോധനയിലാണ് അന്നത്തെ നോട്ടുകൾ യഥാർത്ഥമാണെന്ന് തെളിഞ്ഞത്. റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി അഡീഷണൽ ജില്ലാ കോടതി ഇരുവരേയും വെറുതേവിട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented