
പാലക്കാട്: പാലക്കാട് ഒരു കല്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന് കൈ കൊടുക്കാതെ ഷാഫി പറമ്പിൽ എംപിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും. ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലായിരുന്നു സംഭവം. മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഇരുവരും കൈക്കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തെങ്കിലും സരിനെ മൈൻഡ് ചെയ്യാതെ പോകുകയായിരുന്നു.
സരിൻ നിരവധി തവണ രാഹുലേ... എന്ന് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. മോശമാണ് രാഹുലെ എന്നും അയ്യയ്യയ്യേ എന്നും പറഞ്ഞ സരിൻ തനിക്കതിൽ കുഴപ്പമില്ലെന്നും ചുറ്റുമുള്ളവരോട് പറഞ്ഞു.
കല്യാണവേദിയിലെത്തിയ സരിന് വധൂവരന്മാരെ കണ്ടു. പിന്നാലെ എ.വി. ഗോപിനാഥ് എത്തുകയും ഇരുവരും വധൂവരന്മാരെ കണ്ട് വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രാഹുലും ഷാഫിയും എത്തിയത്. ഷാഫിയും രാഹുലും എ.വി. ഗോപിനാഥിനെ അഭിവാദ്യംചെയ്തെങ്കിലും സരിനെ കണ്ടതായി നടിക്കാതെ മടങ്ങുകയായിരുന്നു.
Content Highlights: rahul mamkoottathil shafi parambil rejects shakehand with sarin
Published: 03 Nov 2024, 04:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented