ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ വികാരാധീനനായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കനത്തമഞ്ഞുവീഴ്ചയെ വകവെക്കാതെ, ഒത്തുചേര്‍ന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങളേക്കുറിച്ചും അദ്ദേഹം വാചാലനായി. പ്രിയപ്പെട്ടവരെ നഷ്ടമാകുമ്പോഴുള്ള വേദനയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആക്രമണങ്ങള്‍ നല്‍കുന്ന വേദന തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും പുല്‍വാമ രക്തസാക്ഷികളുടെ ഉറ്റവരുടെ മനസ്സിലൂടെ എന്താണ് കടന്നുപോയതെന്ന് തനിക്ക് മനസ്സിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെയും അമിത് ഷായെയും പോലുള്ള ബി.ജെ.പിയുടെ നേതാക്കള്‍ക്കും ആര്‍.എസ്.എസ്. അംഗങ്ങള്‍ക്കും ഈ വേദന മനസ്സിലാക്കാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി.
Content Highlights: rahul gandhi, bharat jodo yatra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..