മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വലയെറിഞ്ഞും മീന്‍പിടിച്ചും രാഹുല്‍ ഗാന്ധി


കടലില്‍ പോയി മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിഞ്ഞ രാഹുലിന്റെ വാക്കുകളില്‍ അവരുടെ പ്രശ്‌നം നേരില്‍ കണ്ടറിഞ്ഞതിന്റെ ആര്‍ജ്ജവം..

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വലയെറിഞ്ഞും മീന്‍പിടിച്ചും വാടിക്കടപ്പുറത്തിന്റെ മനസ് കീഴടക്കി രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുല്‍ വാടിക്കടപ്പുറത്ത് എത്തിയത്. ഒടുവില്‍ മത്സ്യത്തൊഴിലാളികള്‍ പാകം ചെയ്തു നല്‍കിയ ഭക്ഷണവും കഴിച്ചാണ് രാഹുല്‍ ഗാന്ധി ബോട്ട് യാത്ര അവസാനിപ്പിച്ചത്. കടലില്‍ പോയി മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിഞ്ഞ രാഹുലിന്റെ വാക്കുകളില്‍ അവരുടെ പ്രശ്‌നം നേരില്‍ കണ്ടറിഞ്ഞതിന്റെ ആര്‍ജ്ജവം.

"വര്‍ഷങ്ങളായി ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നതാണ് ഒരു മത്സ്യത്തൊഴിലാളിയായി ജീവിക്കുക പ്രയാസമേറിയ കാര്യമാണെന്ന്. എനിക്ക് കടലില്‍ പോവണം, ഈ ജീവിതങ്ങള്‍ അറിയണമെന്ന് പലവട്ടം പലരോടും പറഞ്ഞെങ്കിലും സുരക്ഷാ കാരണങ്ങള്‍ കൊണ്ടാവാം, ഒരോ തവണയും ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്തിരിപ്പുകയായിരുന്നു. രാവിലെ ഞാന്‍ എന്റെ സഹോദരങ്ങള്‍ക്കൊപ്പം കടലില്‍ പോയി. നിങ്ങളോട് എന്റെ അനുഭവം പറയാന്‍ ആഗ്രഹിക്കുന്നു.

തുടക്കം മുതല്‍ തിരിച്ച് തീരത്ത് എത്തുംവരെ തിരകളോട് മല്ലിടണം. അപകടങ്ങള്‍ മുന്നില്‍ കാണണം. ഇതെല്ലാം ചെയ്ത് മീനുമായി വരുമ്പോള്‍ അതിന്റെ ലാഭം കൊയ്യുന്നത് മറ്റാരൊക്കെയോ. ഇന്നുപോയി വലവീശി തിരിച്ചെടുക്കുമ്പോള്‍ നിറയെ മീനായിരിക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കിട്ടിയത് ഒരു മീന്‍ മാത്രം. ഇത്രയും പേരുടെ പരിശ്രമം, പെട്രോള്‍.. അതിന് തക്ക പ്രതിഫലം കിട്ടാത്ത അവസ്ഥ ഞാന്‍ നേരില്‍ കണ്ടു." - രാഹുല്‍ ഗാന്ധി പറഞ്ഞു.

"ഒരു മണിക്കൂര്‍ വൈകിയാല്‍ വില കിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ അതുമില്ല. യാഥാര്‍ഥ്യം ആ അളവില്‍ എനിക്ക് മനസിലാക്കാന്‍ കഴിയില്ല. കാരണം ഞാന്‍ ഒരു ദിവസം മാത്രമാണ് കടലില്‍ പോയത്. നിങ്ങള്‍ ദിവസവും ചെയ്യുന്ന ജോലിയാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. തീന്‍ മീശയിലിരുന്ന് മീന്‍ കഴിക്കുമ്പോള്‍ അതിന്റെ പിന്നിലെ കഠിനാധ്വാനമെന്തെന്ന് ഓര്‍ക്കാറില്ല. അറിയാറില്ല.

രസകരമായ കാര്യം ആദ്യമായി വള്ളത്തില്‍ പാചകം ചെയ്തു കിട്ടുമ്പോഴുള്ള ബുദ്ധിമുട്ടറിഞ്ഞ് അതിന്റെ രുചിയറിഞ്ഞു എന്നതാണ്. നിങ്ങളുടെ കുട്ടികള്‍ എന്തുചെയ്യുന്നു എന്ന് ഞാന്‍ ചോദിച്ചു. ആരും മീന്‍പിടിത്ത മേഖലയില്‍ താത്പര്യം കാണിക്കുന്നില്ലെന്നവര്‍ പറഞ്ഞു. അത്രയ്ക്ക് ബുദ്ധിമുട്ടും അപകടവും നിറഞ്ഞതാണീ മേഖല. നിങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നൊരു മന്ത്രാലയം ഇല്ല.

അത്തരമൊരു മന്ത്രാലയം ഉറപ്പാക്കുകയാണ് എന്റെ ലക്ഷ്യം. ട്രോളിങ്ങിനെ പറ്റി വിശദമായി പരിശോധിക്കും. ഇനി നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ച്, നിങ്ങളുടെ ജീവിതം സുഖകരമാക്കാന്‍ എനിക്കാഗ്രഹമുണ്ട്. എനിക്ക് പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ഉറപ്പ് തരുന്നു. അത് അയഞ്ഞ ഉറപ്പല്ല, സ്ഫടികസമാനമായ സുതാര്യമായ ഉറപ്പാണ്"- രാഹുല്‍ ഗാന്ധി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented