പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. കൊയിലാണ്ടി കീഴയൂരില് ഇന്നലെ വൈകീട്ടാണ് സംഭവം.
കീഴയൂരിലെ ഒരു പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടിയതാണ് സംഭവത്തിന് തുടക്കം. ബന്ധം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍ ഒത്തുതീര്‍പ്പിനൊടുവില്‍ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പിന്നീട് വീട്ടുകാര്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് നിക്കാഹിനായി വരന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടിവാളുമായി എത്തിയ സംഘം പട്ടാപ്പകല്‍ ആക്രമിച്ചത്. ഇതിന് പിന്നില്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാരാണെന്നാണ് ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..