മധുരയിൽ ജെല്ലിക്കെട്ട് വേദിയിൽ കർഷക നിയമത്തിനെതിരേ പ്രതിഷേധം. അവണിയാപുരത്താണ് സംഭവം കരിങ്കൊടിയേന്തിയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാർ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും മുദ്രാവാക്യം വിളിച്ചു.
ജെല്ലിക്കെട്ട് കാളകളെ മെരുക്കാൻ വന്ന ആളുകളിൽ നിന്നാണ് പ്രതിഷേധം ഉയർന്നത്. അവർ കരിങ്കൊടി ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. മുദ്രാവാക്യം ഉയർന്ന ഉടനെ പോലീസ് ഇവരെ പിടിച്ചു മാറ്റി. പിന്നീട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി വേദിയിലെത്തി അൽപസമയം കഴിഞ്ഞാണ് പ്രതിഷേധമുയർന്നത്. ഈ സർക്കാരിന് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ഇവിടെ പ്രസംഗിച്ചിരുന്നു. ഡൽഹിയിലിരിക്കുന്ന ചിലർ തമിഴ് സംസ്കാരത്തേയും ഭാഷയേയും എതിർക്കുന്നു. അവർക്കുള്ള മറുപടി കൂടിയായാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..