ചടയമം​ഗലം സീറ്റ് മുസ്ലീം ലീ​ഗിന് നൽകാനുള്ള നീക്കത്തിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി


സ്ഥിരമായി തോൽക്കുന്ന മണ്ഡലമാണെങ്കിലും ചടയമം​ഗലം വിട്ടുകൊടുക്കരുതെന്നാണ് കോൺ​ഗ്രസും യൂത്ത് കോൺ​ഗ്രസും കെ.എസ്.യുവും ആവശ്യപ്പെടുന്നത്.

കൊല്ലം ചടയമം​ഗലം സീറ്റ് മുസ്ലീം ലീ​ഗിന് നൽകാനുള്ള നീക്കത്തിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി. സീറ്റ് വെച്ചുമാറ്റത്തെ എതിർത്ത് ചടയമം​ഗലത്ത് കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു. നീക്കത്തെ എതിർത്ത് മണ്ഡലത്തിലാകെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

ഇടതുപ​ക്ഷത്തിന്റെ ഉരുക്കുകോട്ടയാണ് ചടയമം​ഗലം നിയമസഭാ മണ്ഡലം. 2001-ൽ പ്രയാർ ​ഗോപാലകൃഷ്ണൻ വിജയിച്ചതൊഴിച്ചാൽ മറ്റെല്ലാ തവണയും ഇടതിനൊപ്പം നിന്ന മണ്ഡലമാണിത്. വർഷങ്ങളായി കോൺ​ഗ്രസ് മത്സരിക്കുന്ന മണ്ഡലം ഇത്തവണ മുസ്ലീം ലീ​ഗ് ആവശ്യപ്പെടുകയായിരുന്നു. പകരം പുനലൂർ വിട്ടുനൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്.

സ്ഥിരമായി തോൽക്കുന്ന മണ്ഡലമാണെങ്കിലും ചടയമം​ഗലം വിട്ടുകൊടുക്കരുതെന്നാണ് കോൺ​ഗ്രസും യൂത്ത് കോൺ​ഗ്രസും കെ.എസ്.യുവും ആവശ്യപ്പെടുന്നത്. മണ്ഡലത്തിൽ പത്ത് ബൂത്തുകൾ പോലുമില്ലാത്ത ലീ​ഗിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented