വൻ പോലീസ് സന്നാഹത്തിനും സുരക്ഷയ്ക്കുമിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി. കോഴിക്കോട് സരോവരം റോഡിൽ പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ഞായറാഴ്ചത്തെ കോഴിക്കോട് സന്ദർശനത്തിൽ നഗരത്തിൽ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. പന്തീരാങ്കാവിൽവെച്ച് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
ആദ്യ പരിപാടിക്കായി എരഞ്ഞിപ്പാലത്താണ് മുഖ്യമന്ത്രി എത്തിയത്. കാരപറമ്പിൽവെച്ച് യുവമോർച്ച പ്രവർത്തകരും എരഞ്ഞിപ്പാലത്ത് യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരും കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സഹകരണ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയ യുവ മോർച്ച പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Content Highlights: Protest against Pinarayi Vijayan at Calicut
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..