കോഴിക്കോട്: കൊറോണക്കാലത്ത് പെന്‍ഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുമ്പോള്‍ ഹിറ്റാവുകയാണ് പ്രതിസന്ധി ഘട്ടങ്ങളിലെ പോസ്റ്റ് ഓഫീസ് സേവനം. ബാങ്കിലെ തിരക്ക് നിയന്ത്രിക്കാന്‍ ജീവനക്കാരും നിയമപാലകരും പാട് പെടുമ്പോള്‍ പോസ്റ്റ് ഓഫീസിലെ ഈ സേവനങ്ങള്‍ പലരും അറിയാതെ പോവുകയുമാണെന്ന് പറയുന്നു കോഴിക്കോട് സര്‍ക്കിള്‍ സൂപ്രണ്ട് കെ.സുകുമാരന്‍. ആധാര്‍ എനാബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം എന്നതാണ് ഈ സംവിധാനത്തിന്റെ പേര്.
പേര്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ബാങ്ക് എന്നിവ മാത്രം പറഞ്ഞുകൊടുത്താല്‍ മതി പണം വീട്ടിലെത്തും. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ നമ്പറും ബ്ലോഗ് സ്‌പോട്ടും പോസ്റ്റ് ഓഫീസുകള്‍ ആരഭിച്ചിട്ടുണ്ട്. കോഴിക്കോട്ടുള്ളവര്‍ക്ക് പോസ്റ്റ് ഡിവിഷണല്‍ ഓഫീസായ 0495-2386166 എന്ന നമ്പറിലോ, 8606990605 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപ്പെട്ടാല്‍ മതി. അവരവരുടെ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയുമാവാം. വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പോസ്റ്റ്മാന്‍ പണം കൃത്യമായി വീട്ടിലെത്തിക്കുകയുെ ചെയ്യും. പെന്‍ഷന്‍ തുക ബാങ്കിലെത്തി വാങ്ങിക്കാതിരിക്കാന്‍ കഴിയാത്ത പ്രായമുള്ളവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കുമെല്ലാമാണ് നിലവിലെ സാഹചര്യത്തില്‍ പോസ്‌റ്റോഫീസിന്റെ ഈ സേവനം ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുകയെന്നും പറയുന്നുണ്ട് അധികൃതര്‍.
ബയോമെട്രിക് പഞ്ചിങ്ങ് മെഷീനുമായാണ് പോസ്റ്റ്മാന്‍ വീട്ടിലെത്തുക. സാനിറ്റൈസറുമായി എത്തുന്ന പോസ്റ്റ്മാന്‍ പഞ്ചിങ്ങ് മെഷീന്‍ ക്ലീനാക്കിയ ശേഷം മാത്രമാവും ഓരോ ഉപഭോക്താവിനേയും കൊണ്ട് മെഷീനിലേക്ക് കൈവിരല്‍ വെപ്പിച്ച് പണം പിന്‍വലിക്കാന്‍ അനുവദിക്കുക, മുഖാവരണവുമുണ്ടാവും. പണം പിന്‍വലിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ചാര്‍ജ്ജോ മറ്റോ ഈടാക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും ഈയൊരു സൗകര്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ബേങ്കില്‍ പോയി വരി നില്‍ക്കാതെ സാമൂഹിക അകലത്തില്‍ ആശങ്കയില്ലാതെ വളരെ സുരക്ഷിതമായി തന്നെ പണം പിന്‍വലിക്കാം എന്നത് കൊണ്ട് ഈയൊരു സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പറയുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..