തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വമ്പിച്ച വിജയം ആഘോഷിച്ച് പൂണിത്തുറയിലെ വനിതാ കോൺഗ്രസ് പ്രവർത്തകർ. കെ-റെയിൽ കുറ്റിയുമായാണ് ഇവർ പ്രകടനം നടത്തിയത്. 25016 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിനെ ഉമ തോമസ് പരാജയപ്പെടുത്തിയത്.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണൽ. പോസ്റ്റൽ വോട്ടുകൾ മുതൽ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളിയെ മറികടക്കാൻ അനുവദിച്ചില്ല.
2021-ൽ പി.ടി.തോമസ് 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിന്റെ ലീഡായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. അത് മറികടന്നിരിക്കുകയാണ് ഉമാ തോമസ്.
Content Highlights: Thrikkakara bypoll result, udf thrikkakara, k-rail, uma thomas, jo joseph, pt thomas, benny behanan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..