കൊച്ചിയില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിച്ചു. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ തട്ടി കറങ്ങി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറികള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പോലീസുകാര്‍ തലനാരിഴയ്ക്കാണ് വലിയ ഒരപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് തൊട്ടുമുന്നിലൂടെയാണ് കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.
കാര്‍ ഓടിച്ചിരുന്ന പുത്തന്‍കുരിശ് സ്വദേശി ശ്രീലേഷിന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് കാറില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
Content Highlights: Police officers made a narrow escape from a car accident in Kochi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..