സ്കൂളിനടത്തുള്ള റോഡിൽ വെച്ച് അക്രമിക്കാൻ ശ്രമിച്ച മൂന്ന് പേരെ ഒറ്റയ്ക്ക് ഇടിച്ചു തെറിപ്പിച്ച് ഹീറോ ആയിരിക്കുകയാണ് കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നേഹ. രാവിലെ എട്ട് മണിയോടെ ഗാന്ധി റോഡിലൂടെ നടന്ന് വരുമ്പോൾ റെയിൽവേ ക്രോസിന് സമീപത്ത് നിൽക്കുകയായിരുന്ന മൂന്ന് യുവാക്കൾ നേഹയോട് അപമര്യാദയായി സംസാരിക്കുകയും ബാഗ് പിടിച്ച് വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
ബാഗിൽ പിടിച്ച ആളിന്റെ മൂക്കിനിട്ടായിരുന്നു ആദ്യത്തെ ഇടി. കൂടെ ഉണ്ടായിരുന്നവരെയും നേഹ വെറുതെ വിട്ടില്ല. നേഹയുടെ കിക്കിൽ അവരും ഓടിപ്പോയി. പിന്നീട് രക്ഷിതാക്കളേയും അധ്യാപകരേയും വിവരം അറിയിച്ച ശേഷം നടക്കാവ് പോലീസിൽ പരാതി നൽകി.
Content Highlights: Neha Calicut Girl Defends Attackers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..