ഫറോക്കില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം


കോഴിക്കോട് ഫറോക്കില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ജോലി ചെയ്തുകൊണ്ടിരുന്ന 6 തൊഴിലാളികള്‍ക്കു നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്.

ട്രാക്കില്‍ കയറി ആളുകള്‍ മദ്യപിക്കുന്നതും ലഹരിമരുന്ന്‌ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവുമായി എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഘത്തില്‍ പെട്ട മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പ്രശ്നത്തിന്റെ ബാക്കിയാണ് ഇന്ന് നടന്ന ബോംബാക്രമണമെന്നാണ് വിലയിരുത്തല്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented